ഒന്നര വയസ്സുകാരിയുടെ മൃതദേഹം റെയില്‍ പാളത്തില്‍ കണ്ടെത്തി

തൃശൂർ : ആളൂർ പാലത്തിനു സമീപം ഒന്നര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി.റെയിൽ വേ ട്രാക്കിനോട് ചേർന്ന് പൊന്തക്കാട്ടിലായിരുന്നു മൃതദേഹം.ഒരു കാൽ ഒടിഞ്ഞു തൂങ്ങിയ നിലയിലാണ്.രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം അഴുകി തുടങ്ങിയിരുന്നു. കുട്ടിയെ അപായപ്പെടുത്തിയതാണോ എന്ന രീതിയിലും അന്വേഷണം പുരോഗമിക്കുന്നു.

ഡോഗ് സ്ക്വാഡ്, ഫോറൻസിക് അടക്കമുള്ള ഉദ്യോഗസ്ഥർ  സ്ഥലത്തെത്തി പരിശോധന നടത്തി. കുഞ്ഞിനെ കാണാനില്ലെന്നു പറഞ്ഞ് പരാതികൾ പൊലീസിൽ നൽകിയിട്ടുണ്ടോ എന്ന അന്വേഷണവും നടക്കുന്നുണ്ട്