ബിഷപ്പ് ഫ്രാങ്കോ മുളക്കൽ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറ പോലീസ് ക്ളബ്ബിലെ മൂന്ന്‌ ദിവസം  നീണ്ട ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പ്‌ ഫ്രാങ്കോ മുളക്കൽ അറസ്റ്റിൽ. പഞ്ചാബ്‌ പോലീസിനെയും അറസ്റ്റ് വിവരം അറിയിച്ചു.  ബിഷപ്പിനെ വൈക്കം മജിസ്‌ട്രേറ്റിന് മുന്നിൽ ഉടൻ ഹജരാക്കും. ബിഷപ്പിനെ രണ്ടു ദിവസത്തെ കസ്റ്റഡിയിൽ വിടാൻ പോലീസ് ആവശ്യപ്പെടും. പീഡനത്തിനു ഇരയായ കന്യാസ്ത്രീയുടെ ബന്ധുക്കളെ അറസ്റ്റ് വിവരം അറിയിച്ചു. അറസ്റ്റ് വിവരം അറിയിച്ചു. അറസ്റ്റ് വിവരം അറിഞ്ഞയുടൻ കന്യാസ്ത്രീകൾ നടത്തുന്ന സമരപ്പന്തലിൽ ആഹ്ലാദ പ്രകടനം നടത്തി. ഇതു നീതിയുടെ വിജയം ആണെന്ന് കന്യാസ്ത്രീകൾ പ്രതികരിച്ചു.