കുറഞ്ഞ ചെലവിൽ ഇനി യു.എ.ഇ.യിലേക്ക് പറക്കാം; വിമാനക്കമ്പനികൾ കുറഞ്ഞ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു

ദുബായ്:  എയര്‍ അറേബ്യ, എമിറേറ്റസ്, ഫ്‌ളൈ ദുബായ് തുടങ്ങിയ വിമാനക്കമ്പനികൾ വിമാന ടിക്കറ്റുകളില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചു. എയര്‍ അറേബ്യയില്‍ കേവലം 169 ദിര്‍ഹത്തിന് ഷാര്‍ജയില്‍ നിന്ന് കേരളത്തിലെ വിമാനത്താവളത്തിലേക്ക് പറക്കാം. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഈ നിരക്കുള്ളത്.

സെപ്റ്റംബര്‍ 22 വരെ മാത്രമേ ഈ പ്രത്യേക ഓഫര്‍ ലഭ്യമാകൂ. 2019 മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ ഈ നിരക്കില്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. സര്‍ചാര്‍ജ്, എയര്‍പോര്‍ട്ട് ടാക്‌സ് ഉള്‍പ്പെടെയാണ് ഈ ഓഫറെന്ന് വിമാനക്കമ്പനികൾ  വ്യക്തമാക്കി.