10 കോടി രൂപയുടെ തിരുവോണം ബംബര്‍ തൃശൂര്‍ സ്വദേശിനിയായ വിധവക്ക്

തൃശ്ശൂര്‍: സംസ്ഥാന സര്‍ക്കാരിൻറെ 10 കോടി രൂപയുടെ തിരുവോണം ബംബര്‍  തൃശൂര്‍ അടാട്ട് സ്വദേശിനി വല്‍സല വിജയന്. വര്‍ഷങ്ങളായി വാടകവീട്ടില് കഴിയുന്ന വിധവയാണ് വത്സല. ഏജൻസി കമ്മീഷനും നികുതിയും കിഴിച്ച് 6.34 കോടി രൂപയാവും വല്‍സലയ്ക്ക് ലഭിക്കുക.  കഴിഞ്ഞ മാസം തൃശൂര്‍ നഗരത്തില്‍ നിന്നാണ് ഓണം ബമ്പര്‍ ടിക്കറ്റ് വാങ്ങിയത്.

കാലപഴക്കത്താല്‍ സ്വന്തമായുണ്ടായിരുന്ന വീട് തകര്‍ന്ന വല്‍സല മൂന്നു മക്കള്‍ക്കൊപ്പം വാടക വീട്ടിലാണ് കഴിയുന്നത്. സ്വന്തം വീടില്ലാത്തതിനാല്‍  ഇളയമകന്‍റെ വിവാഹം നീണ്ടുപോകുകയാണ്. ക്യാൻസര്‍ ബാധിച്ച് രണ്ടു വര്‍ഷം മുമ്പ് വത്സലയുടെ ഭര്‍ത്താവ് മരിച്ചിരുന്നു.