അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ഇന്‍ഡിഗോ സര്‍വീസ് ആരംഭിക്കുന്നു

അബുദാബി: ഇന്‍ഡിഗോ അടുത്ത മാസം 16 മുതല്‍ അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും സര്‍വീസ് ആരംഭിക്കും. എല്ലാ ദിവസവും പുലര്‍ച്ചെ 4.30-ന് അബുദാബിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 10.30-ന് കൊച്ചിയിലെത്തും. അവിടെ നിന്ന് ഉച്ചയ്ക്ക് 1.30-ന് പുറപ്പെട്ട് വൈകീട്ട് 4.30-ന് അബുദാബിയിലെത്തും. 372 ദിര്‍ഹം മുതലാണ്  യാത്രാ നിരക്ക് ആരംഭിക്കുന്നത്.

അബുദാബിയില്‍ നിന്ന് വൈകീട്ട് 5.30 ന് പുറപ്പെടുന്ന വിമാനം രാത്രി 11.30-ന് കോഴിക്കോട്ടെത്തും. അവിടെ നിന്ന് രാത്രി 12.40-ന് പുറപ്പെട്ട് പുലര്‍ച്ചെ 3.30-ന് അബുദാബിയിലെത്തും. 407 ദിര്‍ഹം മുതലാണ് ഇതിന്റെ യാത്രാ നിരക്ക് തുടങ്ങുന്നത്.