ചാവക്കാട് നിയന്ത്രണം വിട്ട കാർ അപകടത്തിൽപെട്ട് രണ്ട് കുട്ടികൾ മരിച്ചു

തൃശൂര്‍: ചാവക്കാട് മഠത്തലവിശ്വനാഥ ക്ഷേത്രത്തിന് സമീപം അമ്മയോടൊപ്പം ബസ് കാത്തുനിന്ന കുട്ടി നിയന്ത്രണംവിട്ട കാറിടിച്ച് മരിച്ചു. അഞ്ച് വയസുകാരനായ അമൽ ആണ് മരിച്ചത്‌.
കൂടെയുണ്ടായിരുന്ന അമ്മക്ക് ഗുരുതര പരിക്കേറ്റു. കാറിലുണ്ടായിരുന്നത് 11 പേരാണ്, ഇവരുടെ കൂടെയുണ്ടായിരുന്ന മൂന്നുവയസുകാരനായ ആദില്‍ എന്ന കുട്ടിയും മരിച്ചു. കാറിലുണ്ടായിരുന്ന എല്ലാവരെയും സ്വാകാര്യ ആശുപത്രികളിലായി ചികിത്സക്ക് പ്രവേശിപ്പിച്ചു. അതിവേഗതയിലായിരുന്നു കാറെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.