നീതിയ്ക്കായുള്ള പോരാട്ടം തുടരുമെന്ന് കെഎം മാണി

കോട്ടയം: ബാര്‍കോഴക്കേസില്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് കെഎം മാണി. നീതിയ്ക്കായുള്ള പോരാട്ടം പോരാട്ടം തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിധിയില്‍ വിഷമമില്ലെന്നും മാണി കൂട്ടിച്ചേർ. അന്വേഷണം പൂർണമായിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ശരിയായ രീതിയിൽ അന്വേഷിച്ചില്ലെന്നുമുള്ള വിമര്‍ശനത്തോടെയാണ് ബാര്‍ക്കോഴക്കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളിയിരുന്നു. അതേസമയം വിധി പഠിച്ചശേഷം പ്രതികരണമെന്ന് ജോസ്.കെ.മാണി പറഞ്ഞു.

വി.എസ്.അച്യുതാനന്ദൻ, ബിജു രമേശ്, എൽഡിഎഫ് കണ്‍വീനർ എ.വിജയരാഘവൻ, വി.മുരളീധരന്‍ എംപി എന്നിവരാണ് പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.  പൂട്ടിയ ബാറുകള്‍ തുറക്കാൻ ധനമന്ത്രിയായിരുന്ന കെ.എം.മാണി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവുകളില്ലെന്ന വിജിലൻസ് റിപ്പോർട്ടാണ് കോടതി തള്ളിയത്. മൂന്ന് പ്രാവശ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും വിജിലൻസ് മാണിക്ക് ക്ലീൻ ചിററാണ് നൽകിയത്.