ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡ്

ഡൽഹി: ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മലയാളി അത്‌ലറ്റ് ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡ്. ജിന്‍സണ്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിന്‍സണ്‍.

ജക്കാര്‍ത്തയില്‍ 1500 മീറ്ററില്‍ 3.44.72 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് മലയാളി താരം സ്വര്‍ണം നേടിയത്. എന്നാല്‍ 800 മീറ്ററില്‍ ഇന്ത്യന്‍ താരം മന്‍ജിത് സിംഗിന് പിന്നിലായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു ജിന്‍സണ്‍ ജോണ്‍സണ്‍. മന്‍ജിത് 1:46:15 സെക്കന്‍റില്‍ ഓടിയെത്തിയപ്പോള്‍ 1:46:35 ആയിരുന്നു ജിന്‍സണിന്‍റെ സമയം.