ശമ്പളം പിടിച്ചുവാങ്ങുന്നതിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശമ്പളം പിടിച്ചുവാങ്ങുന്നതിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തല . മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയെ ധനവകുപ്പ് അട്ടിമറിച്ചു. സാലറി ചലഞ്ചിലെ വിസമ്മതപത്രം ധനവകുപ്പ് പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ശമ്പളം നൽകാൻ പറ്റാത്തവരെ നാണിപ്പിക്കൽ ആണോ ധനവകുപ്പ് മന്ത്രിയുടെ പണിയെന്ന് ചെന്നിത്തല ചോദിച്ചു.   ധനകാര്യവകുപ്പ് സർക്കാർ ജീവനക്കാരെ രണ്ട് തരക്കാരാക്കുന്നു. ധനകാര്യമന്ത്രിയ്ക്ക് തെറ്റുപറ്റിയെന്നു സമ്മതിക്കണമെന്നും ചെന്നിത്തല പറഞ്ഞു.