പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി നിരാഹാരസമരം ആരംഭിച്ചു

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി നിരാഹാരസമരം ആരംഭിച്ചു . അറസ്റ്റ് സംബന്ധിച്ച് വ്യക്തത ഇല്ലാത്ത സാഹചര്യത്തിൽ രാവിലെ 11 മുതലാണ് കന്യാസ്ത്രീയുടെ സഹോദരി അനിശ്ചിതകാല നിരാഹാരം തുടങ്ങുന്നത്.സാമൂഹ്യപ്രവർത്തക പി ഗീതയും ഇന്ന് നിരാഹാരം തുടങ്ങും.
ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. നിലവിൽ ജോയിന്റെ ക്രിസ്ത്യൻ കൗൺസിൽ അംഗങ്ങളായ സ്റ്റീഫൻ മാത്യു, അലോഷ്യ ജോസഫ് എന്നിവർ നിരാഹാരത്തിലാണ്, നാളെയും മറ്റന്നാളുമായി കൂടുതൽ സ്ത്രീകളും നിരാഹാരസമരത്തിലേക്ക് കടക്കും.സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് എംഎൻ കാരശേരിയുടെ നേതൃത്വത്തിൽ ഇന്ന് കുത്തിയിരിപ്പ് സമരവും വിവിധ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധസംഗമങ്ങളും ഉണ്ടാകും.
അതേസമയം അന്വേഷണസംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ബുധനാഴ്ച ഹാജരാകും. ഹാജരാകും മുൻപ് ബിഷപ്പ് മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് നീക്കം. കൊച്ചിയിലെ ചില അഭിഭാഷകർ ജാമ്യ ഹർജി തയ്യാറാക്കിയിട്ടുണ്ടെങ്കിലും ബിഷപ്പിന്റെ സമ്മതത്തിനായി കാക്കുകയാണ്
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു