കാസർഗോഡ് യൂത്ത് വിംഗ് ക്ഷേമനിധി ക്യാമ്പയിൻ ഷാർജയിൽ ആരംഭിച്ചു

ഷാർജ: കാസർഗോഡ് യൂത്ത് വിംഗിൻരെ നേതൃത്വത്തിൽ കേരളാ സർക്കാരിന്റെ പ്രവാസികൾക്കുള്ള ക്ഷേമനിധി പെൻഷൻ ക്യാമ്പയിനിന്റെ ഉദ്ഘാടനം ഇന്ത്യൻ അസ്സോസിയേഷൻട്രഷറാർ കെ ബാലകൃഷ്ണൻ യൂത്ത് വിംഗ് സ്ഥാപക പ്രസിഡന്റ് എ.വി മധുവിൽ നിന്നും ക്ഷേമനിധി ഫോം സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എൻ.പി അബ്ദുൾഖാദർ അധ്യക്ഷത വഹിച്ചു.രാജീവ് കരിച്ചേരി, ഹിദായത്തുള്ള, ഉദമ സുനിൽകുമാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മണി തച്ചങ്ങാട് സ്വാഗതവും സതീശൻ നന്ദിയും അറിയിച്ചു