നിരക്ക് വർദ്ധനവ്: കെഎസ്ആർടിസിയുടെ സേവനം പമ്പയിൽ ആവശ്യമില്ലന്ന് ദേവസ്വം ബോർഡ്

പത്തനംതിട്ട: പമ്പാ- നിലയ്ക്കൽ റൂട്ടിലെ കെഎസ്ആർടിസി നിരക്ക് വർദ്ധനവിൽ ഗതാഗത മന്ത്രിയെ ദേവസ്വം ബോർഡ് പ്രതിഷേധമറിയിച്ചു.  നിരക്ക് വർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ കെഎസ്ആർടിസിയുടെ സേവനം പമ്പയിൽ ആവശ്യമില്ലന്ന് ബോർഡ് അറിയിച്ചു.

വർദ്ധനവ് പിന്‍വലിച്ചില്ലെങ്കിൽ ബംഗളൂരുവിൽ നിന്ന് ഇലക്ട്രിക്ക് ബസുകൾ വാടകയ്‍ക്കെടുക്കാനും, സൗജന്യ സേവനം നടത്താനും  ദേവസ്വം ബോർഡ് ആലോചിക്കുന്നുണ്ട്. നിലയ്ക്കൽ- പമ്പ ബസ് ചാർജ് 31 രൂപയായിരുന്നത് 40 രൂപയായാണ് വർദ്ധിപ്പിച്ചത്. ചാർജ് വർധനയിലും ബസ് സർവീസ് വെട്ടിക്കുറച്ചതിലും വ്യാപക പ്രതിഷേധമാണ് ഉയർന്നത്.