നോര്‍ക്ക വെബ്‌സൈറ്റിനായി വിദേശ കമ്പനിക്ക് 66 ലക്ഷം രൂപയുടെ കരാര്‍; കരാറിലെ അഴിമതി അന്വേഷിക്കണമെന്ന് ഇൻകാസ് ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി .

ദുബായ് : കേരളം പ്രളയക്കെടുതിയില്‍ മുങ്ങിത്താഴുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്കക്കുവേണ്ടി വെബ്‌സൈറ്റുണ്ടാക്കാന്‍ 66 ലക്ഷം രൂപയുടെ കരാര്‍ ഒരു വിദേശ കമ്പനിക്ക് നൽകിയതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ഇൻകാസ് ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി .
കേരളം പ്രളയത്തില്‍ ദുരിതമനുഭവിച്ചു കൊണ്ടിരുന്ന ആഗസ്റ്റ് 17 നാണ് സര്‍ക്കാര്‍ ഈ ഉത്തരവ് ഇറക്കിയത്. ലോക നിലവാരത്തിലുള്ള നിരവധി വെബ്സൈറ്റുകള്‍ നിര്‍മ്മിക്കുകയും വിദേശ കമ്പനികള്‍ക്ക് ഇത്തരം ജോലികള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്ന നിരവധി കമ്പനികള്‍ ഇന്ത്യയില്‍ നിലനില്‍ക്കെയാണ് ഒരു വിദേശ കമ്പനിക്ക് ഇത്രയും തുക മുടക്കി സര്‍ക്കാര്‍ കരാര്‍ നല്‍കിയിരിക്കുന്നത്. ഇതിൽ വലിയ അഴിമതി നടന്നിട്ടുണ്ട്. ഒരു ഭാഗത്ത് പ്രളയത്തിന്റെ പേരിൽ പ്രവാസികൾ സഹായിക്കണമെന്നഭ്യർത്ഥിക്കുകയും , മറുഭാഗത്ത് പ്രവാസികളുടെ ഉന്നമനത്തിന് വേണ്ടി ചിലവഴിക്കേണ്ട പണം കൊള്ളയടിക്കുന്നത് ന്യായീകരിക്കാനാവില്ല. ഇതിനെതിരെ പ്രവാസികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ഇൻകാസ് ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി പറഞ്ഞു.
-
You may also like
-
യുഎഇയിൽ വ്യാപക മഴ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
-
ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
-
മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം
-
അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ നിയന്ത്രണം
-
യുഎഇയിലെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം; അവധി ശനിയും ഞായറും
-
സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ