ആഷസ് പരംമ്പരക്കിടെ ഓസ്ട്രേലിയൻ ടീമംഗം ‘ഒസാമ’ എന്നുവിളിച്ചതായി മൊയിൻ അലി

ആഷസ് പരംമ്പരക്കിടെ ഓസ്ട്രേലിയൻ ടീമംഗം തന്നെ ഒസാമ എന്നുവിളിച്ച് അധിക്ഷേപിതായി ഇംഗ്ലീഷ് ക്രിക്കറ്റ് താരം മൊയിൻ അലി.  ദി ടൈംസ് പ്രസിദ്ധീകരിക്കുന്ന ആത്മകഥാ പരംമ്പരയിലാണ് മൊയിൻ അലിയുടെ വെളിപ്പെടുത്തൽ.
  2015ൽ കാർഡിഫിൽ നടന്ന ആദ്യ ടെസ്റ്റിനിടെയാണ് ഓസ്ട്രേലിയൻ ടീമംഗം തന്നെ ‘ഒസാമ’ എന്ന് വിളിച്ച്, വംശീയമായി അധിക്ഷേപിച്ചതെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് താരം മൊയിൻ അലി പറയുന്നു. ഒരു ഓസീസ് താരം തന്റെ അടുക്കൽ വന്ന്, ഒസാമ അതൊന്നു എടുക്കു എന്നാവശ്യപ്പെട്ടു. ഇംഗ്ലണ്ട് കോച്ചായ ട്രെവർ ബെയ്ലിസ് ഓസീസ് കോച്ചായ ദാരൻ ലേമാന്റെ ശ്രദ്ധയിൽ ഇക്കാര്യം പെടുത്തി. ലേമാൻ ആ താരത്തോട് ചോദിച്ചപ്പോൾ അയാൾ അത് നിഷേധിക്കുകയായിരുന്നുവെന്നും മൊയിൻ അലി പറഞ്ഞു.
ആ താരം അങ്ങനെ വിളിച്ചതോടെ കളിയിലുള്ള തന്റെ ശ്രദ്ധ മുഴുവൻ നഷ്ടമായി,  ഇത്രയും വിവേചനം താൻ അതുവരെ നേരിട്ടിട്ടില്ലായിരുന്നെന്നുമാണ് അത്മകഥയിൽ അലി പരാമർശിക്കുന്നത്.  സംഭവത്തിന് പിന്നാലെ അത്രയും ദേഷ്യത്തോടെ ക്രിക്കറ്റ് ഗ്രൗണ്ടിൽ താൻ നിന്നിട്ടില്ലെന്നും മോയിൻ അലി പറയുന്നു.