കോൺഗ്രസ് പ്രകടനപത്രിക കമ്മിറ്റി വിപുലീകരിച്ചു

ഡൽഹി: കോൺഗ്രസ് കോർ കമ്മിറ്റി പ്രകടനപത്രിക കമ്മിറ്റി യോഗങ്ങൾ ഡൽഹിയിൽ നടന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. അതേസമയം 19 അംഗങ്ങളുണ്ടായിരുന്ന പ്രകടനപത്രിക കമ്മിറ്റി വിപുലീകരിച്ചു. കപിൽസിബലും  അംബിക സോണിയുമാണ്  പുതിയ അംഗങ്ങൾ. കേരളത്തിൽ നിന്ന് ശശിതരൂർ എം.പിയും ബിന്ദുകൃഷ്ണയുമാണ് പ്രകടനപത്രിക കമ്മിറ്റി അംഗങ്ങൾ. കോർ കമ്മിറ്റിയിൽ എ.കെ ആൻറണിയും കെ.സി വേണുഗോപാലും അംഗങ്ങളാണ്. രണ്ട് യോഗങ്ങളിലും ലോക്‌സഭ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളും കോൺഗ്രസ് നയപരിപാടികളും ചർച്ചയായി.