ചാലക്കുടിയിൽ വൻ സ്വർണ്ണക്കവർച്ച; കാറിൽ കടത്തിയ ഒരുകിലോ സ്വർണം കവർന്നത് അപകടമുണ്ടാക്കി

കൊച്ചി:  ദേശീയപാതയിൽ ചാലക്കുടിയിൽ അപകടമുണ്ടാക്കി കാറിൽ കടത്തിയ ഒരുകിലോ  സ്വർണ്ണം കവർന്നു.  സ്വർണമുണ്ടായിരുന്ന കാറിൽ മറ്റൊരു കാർ ഇടിപ്പിച്ചായിരുന്നു കവർച്ച. ആലുവയിൽ നിന്ന് നിന്ന് കൊടുവള്ളിയിലേക്ക് കൊണ്ടുപോയ സ്വർണമാണ് കവർന്നത്.

ഇനോവ കാറിൽ അഞ്ചംഗ സംഘം വന്ന് പിറകിൽ ഇടിക്കുകയായിരുന്നു. ഇതോടെ രണ്ട് വണ്ടിയിൽ നിന്നും ആളുകൾ ഇറങ്ങി. ഇനോവ കാറിലുള്ള രണ്ടുപേർ ഇറങ്ങി ബലം പ്രയോഗിച്ച് സ്വർണമുള്ള കാറിൽ കയറി. കൊടുവള്ളി സ്വദേശികൾ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം. പിന്നീട് ആളൊഴിഞ്ഞ പറമ്പിൽ സ്വർണമുണ്ടായിരുന്ന കാർ ഉപേക്ഷിച്ചു. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.