നീതിക്കായുള്ള പോരാട്ടത്തില്‍ നമ്പി നാരായണന്‍ മാര്‍ഗ്ഗദീപം: നടന്‍ ദിലീപ്

ഐഎസ്ആര്‍ഒ ചാരക്കേസില്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധിയില്‍ നടന്‍ ദിലീപ് സന്തുഷ്ടി പ്രകടിപ്പിച്ചു.
നമ്പി നാരായണന് അഭിനന്ദനങ്ങള്‍ നേരുന്ന ദിലീപ്, നീതിക്കായുള്ള പോരാട്ടത്തില്‍ അദ്ദേഹം മാര്‍ഗ്ഗദീപമായി പ്രകാശിക്കുമെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

സമൂഹത്തിലെ ഉന്നത വ്യക്തിത്വമായ ശാസ്ത്രജ്ഞനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയത് ഗുരുതരമായ പിഴവാണെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. നമ്പിനാരായണന്റെ അറസ്റ്റ് തെറ്റായിരുന്നു, അത് ഏറ്റവും വലിയ മാനസിക പീഡനം കൂടിയായിരുന്നുവെന്നും കോടതി ഇന്നലെ പറഞ്ഞിരുന്നു.