പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ഇന്ധന വിലയിൽ ഇന്നും വർധനവ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 84.98 രൂപയാണ് വില. ഡീസലിന് 78.73 രൂപയും. കൊച്ചിയില്‍ പെട്രോളിന് 84.61 രൂപയും ഡീസലിന് 78.47 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 84.33 രൂപയും ഡീസലിന് 78.16 രൂപയുമാണ് ഇന്നത്തെ വില.

ധനകമ്മി ഉയരുമെന്നതിനാൽ എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. രൂപയുടെ മൂല്യം വീണ്ടും ഇടിയാൻ ഇത് കാരണമാകുമെന്നും സർക്കാർ വാദിക്കുന്നു. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണ വില കൂടുന്നതാണ് ഇന്ത്യയിൽ പ്രതിഫലിക്കുന്നത്.