നമ്പിനാരായണന് നഷ്ടപരിഹാരം ലഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍

തിരുവനന്തപുരം:കരുണാകരന്‍റെ ഒപ്പമുണ്ടായിരുന്നവര്‍ സൃഷ്ടിച്ചതാണ് ചാരക്കേസെന്നും നമ്പിനാരായണന് നഷ്ടപരിഹാരം ലഭിക്കുന്നതിന് ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്പി നാരായണന് സംസ്ഥാന  നഷ്ടപരിഹാര തുകയായ അരക്കോടി രൂപ നല്‍കണമെന്നാണ് സുപ്രീംകോടതി വിധി.

നഷ്ടപരിഹാര തുക രണ്ട് മാസത്തിനകം നൽകണം. അന്വേഷണ സമിതിയുടെ ചെലവ് സംസ്ഥാന സർക്കാർ വഹിക്കണമെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.നഷ്ടപരിഹാര തുക കൂട്ടണമെങ്കിൽ നമ്പി നാരായണന് മുന്നോട്ടുപോകാമെന്നും കോടതി വിശദമാക്കി. ഐ എസ് ആർ ഒ ചാരക്കേസിന്റെ പേരിൽ കെ കരുണാകരനെ ചതിച്ചത് നരസിംഹ റാവുവാണെന്ന് കെ മുരളീധരൻപറഞ്ഞു . ഈ കേസിൽ നീതി ലഭിക്കാതെ പോയത് കരുണാകരന് മാത്രമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. .