ചാരക്കേസ്: നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ സുപ്രീം കോടതി വിധി

ഡൽഹി: ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാനും സുപ്രീം കോടതി വിധി. നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ നിര്‍ണായക വിധി. ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ ജോഷ്വ, വിജയൻ എന്നിവരിൽ നിന്നുമായിരിക്കും നഷ്ടപരിഹാരം  ഈടാക്കുക .

കോടതി വിധിയിൽ സന്തോഷമുണ്ടെന്നും വൈകി ലഭിച്ച നീതിയാണന്നും നമ്പി നാരായണൻ പ്രതികരിച്ചു. നമ്പി നാരായണനെ അനാവശ്യമായാണ് അറസ്റ്റ് ചെയ്തതെന്ന് കോടതി വിലയിരുത്തി.  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റേതാണ് വിധി .