വിവോ V11 പ്രോ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി

പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോയുടെ ഏറ്റവും പുതിയ മിഡ്റേഞ്ച് പുതിയ ഫോണായ വിവോ V11 പ്രോ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. രണ്ട് നിറങ്ങളിലാണ് ഫോൺ എത്തിയിരിക്കുന്നത്. 25,990 രൂപയാണ് ഫോണിന്റെ വില.
വാട്ടർഡ്രോപ്പ് നോച്ച് ഡിസ്പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. 6 ജി.ബി റാമും ഫോണിന്റെ പ്രത്യകതയാണ്. 6.41 ഫുൾ എച്ച്.ഡി സ്‌ക്രീനാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 1080 x 2340 പിക്സലാണ് റെസലൂഷൻ. ഹാലോ ഫുൾവ്യു 3.0 സൂപ്പർ അമോലെഡ് ഡിസ്പ്ലേ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 8.0 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തോടൊപ്പം വിവോയുടെ സ്വന്തം ഓ.എസ്സായ ഫൺടച്ചിലുമാണ് ഫോൺ പ്രവർത്തിക്കുന്നത്.
12 മെഗാപിക്സലിന്റെയും 6 മെഗാപിക്സലിന്റെയും ഇരട്ട പിൻ കാമറയാണ് പിന്നിൽ ഉപയോഗിച്ചിരിക്കുന്നത്. മുന്നിലുള്ളത് 25 മെഗാപിക്സലിന്റെ സെൽഫി കാമറയാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 660 പ്രോസസ്സറാണ് കരുത്തിനായി ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ അഡ്രീനോ 512 ജി.പി.യുവും 6 ജി.ബി റാമും ഫോണിന് കരുത്തേകുന്നു. ഡാസ്ലിംഗ് ഗോൾഡ്, സ്റ്റേരി നൈറ്റ് എന്നീ രണ്ട് നിറഭേദങ്ങളിൽ ഫോൺ ലഭിക്കും.ആമസോൺ ഫ്ലിപ്പ്കാർട്ട്, സ്നാപ്ഡീൽ, പേടിഎം മാൾ എന്നീ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലൂടെയും തിരഞ്ഞെടുത്ത ഓഫ്ലൈൻ സ്റ്റോറുകളിലൂടെയും
ഫോൺ വാങ്ങാനാകും.
-
You may also like
-
ട്വിറ്റര്‍ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ച് ഇലോണ്‍ മസ്ക് ; നിയമനടപടിക്കൊരുങ്ങി ട്വിറ്റര്‍
-
വാർത്താവിനിമയ രംഗത്ത് മറ്റൊരു നാഴികക്കല്ല് താണ്ടി ഐഎസ്ആർഒ; ജിസാറ്റ് 24 വിക്ഷേപണം വിജയം
-
നാളെ മുതൽ നാല് ദിവസം ബാങ്ക് അവധി
-
200 കോടി അധിക വരുമാനം ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റ്: ആദ്യത്തെ കടലാസ് രഹിത ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ
-
തെരഞ്ഞെടുപ്പ് ഫലം: ഓഹരിവിപണികളില്‍ മുന്നേറ്റം
-
സംസ്ഥാനത്ത് സ്വർണവില പവന് 40,000 രൂപ കടന്നു; പവന് ഒറ്റയടിക്ക് കൂടിയത് 1040 രൂപ