അറ്റകുറ്റപണി നടക്കുന്നതിനാല്‍ ദുബായ്-ഷഹാമ ഹൈവേ ഞായറാഴ്ചവരെ ഭാഗികമായി അടച്ചിടും

അബുദാബി: റോഡുകളില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ദുബായ്-ഷഹാമ ഹൈവേ  ഭാഗികമായി അടച്ചു. ഞായറാഴ്ചവരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് അബുദാബി ഗതാഗതവകുപ്പ് അറിയിച്ചു.  ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു വരെയാണ് ഹൈവേ അടച്ചിടുക. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റിനും ശൈഖ് ഖലീഫ ബിന്‍ സായിദ് ഹൈവേക്കും ഇടയിലാണ് റോഡ് അടച്ചിടുന്നത്. യാത്രക്കാരോട് റോഡ് അടയാളങ്ങളും ട്രാഫിക് നിയമങ്ങളും അനുസരിക്കാനും മുന്‍കരുതലുകള്‍ കൈക്കൊള്ളാനും വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.