കോൺഗ്രസിന് പ്രതിപക്ഷത്തിരിക്കാൻപോലും യോഗ്യതയില്ല; നരേന്ദ്ര മോദി

ഡൽഹി: കോൺഗ്രസിന് പ്രതിപക്ഷത്തിരിക്കാൻപോലും യോഗ്യതയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് മണ്ഡലങ്ങളിലെ ബിജെപി പ്രവർത്തകരോട് വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അഴിമതി ഭരണം കാരണം കോൺഗ്രസിനെ ജനങ്ങൾ അധികാരത്തിൽ നിന്നും തൂത്തെറിഞ്ഞതാണ്. ഇപ്പോൾ പ്രതിപക്ഷം എന്ന നിലയിൽ അവർ പരാജയമാണെന്ന് തെളിയിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജയ്പുർ, നവാഡ, ഗാസിയാബാദ്, ഹസാരിബാഗ്, അരുണാചൽ വെസ്റ്റ് എന്നീ മണ്ഡലങ്ങളിലെ പാർട്ടി പ്രവർത്തരുമായാണ് പ്രധാനമന്ത്രി സംസാരിച്ചത്. കാൺഗ്രസ് പ്രവർത്തകരോട് തനിക്ക് സഹതാപമുണ്ട്. ഒരു കുടുംബത്തിൻറെ കുഴപ്പംകൊണ്ടാണ് കോൺഗ്രസ് ഇത്തരം അനുഭവങ്ങൾ നേരിടുന്നത്. കോൺഗ്രസ് വരുന്ന തെരഞ്ഞെടുപ്പിൽ ചില രാഷ്ട്രീയ പാർട്ടികളെ ഒന്നിപ്പിച്ച് നിർത്താൻ ശ്രമിക്കുകയാണ്. എന്നാൽ രാജ്യത്തെ 1.25 കോടി ജനങ്ങളെ ഒന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. വോട്ടുബാങ്ക് രാഷ്ട്രീയത്തിൻറെ പേരിൽ രാജ്യത്തെ വിഭജിക്കാൻ ബിജെപി തയാറല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.