ഐഫോണിന്റെ പുതിയ മോഡലുകൾ ഇന്ത്യൻ വിപണിയിലേക്ക്

ഐഫോണിന്റെ പുതിയ  മൂന്ന് മോഡലുകൾ വിപണിയിലേക്ക്. ഇന്ത്യ ,ചൈന വിപണികളെ ലക്ഷ്യമിട്ടാണ് ആപ്പിളിന്റെ ഡ്യൂവൽ സിംകാർഡ് ഐഫോൺ വരുന്നത്. ഐഫോൺ എക്‌സ് എസ്, എക്‌സ്  എസ് മാക്‌സ്, എക്‌സ് ആർ എ്ന്നിവയിൽ എക്‌സ്.എസ് ഉം എക്‌സ്.എസ് മാക്‌സ് ഉം രണ്ടു സിംകാർഡുകൾ ഉപയോഗിക്കാൻ കഴിയുന്നവയാകുമെന്നാണ് സൂചന. ഏറെക്കാലമായി ഐഫോൺ ആരാധകർ കാത്തിരിക്കുന്ന ഫീച്ചറാണ് രണ്ടു സിം സ്ലോട്ട്.

ഡിസ്‌പ്ലെയിലും വൻ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഓർഗാനിക് എൽഇഡി സ്‌ക്രീനുകളും ഐഫോണിൽ ഉണ്ടാകും. കാഴ്ചകൾക്ക് പുതിയ മിഴിവാണ് ഒഎൽഇഡി സ്‌ക്രീൻ നൽകുന്നത്. ഐഫോൺ 9 വരുന്നത് 6.1 ഇഞ്ച് എൽസിഡി പാനലുമായാണ്. ഐഫോൺ എക്‌സ് എസ് എത്തുന്നത് 5.8 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലെയുമായാണ്.
ഐഫോൺ എക്‌സ് മാക്‌സിന്റെ ഡിസ്‌പ്ലെ 6.5 ഇഞ്ചാണ്. മൂന്നു ഫോണുകളുടെയും 16 വേരിയന്റുകളാണ് പുറത്തിറക്കുന്നത്. ഇതിൽ 512 ജിബി സ്റ്റോറേജ് വേരിയന്റുമുണ്ട്. എന്നാൽ ഐഫോൺ 9 ന് 512 ജിബി വേരിയന്റ് ലഭ്യമല്ല. ബ്ലാക്ക്,വൈറ്റ് വേരിയന്റുകളാണ് ബുക്കിങ് വെബ്‌സൈറ്റിൽ ലിസ്റ്റു ചെയ്തിരിക്കുന്നത്.ഇന്ത്യ ,ചൈന വിപണികളെ ലക്ഷ്യമിട്ടാണ് ആപ്പിളിന്റെ ഡ്യൂവൽ സിംകാർഡ് ഐഫോൺ വരുന്നത്