‘വാരിക്കുഴിയിലെ കൊലപാതകം’ അടുത്തമാസം തിയേറ്ററുകളിൽ

ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കു ശേഷം രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാരിക്കുഴിയിലെ കൊലപാതകം. ഒറ്റപ്പെട്ട ഒരു തുരുത്തില്‍ നടക്കുന്ന കൊലപാതകവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. ശ്രേയ ഘോഷാലും കൗശിക്ക് മേനോനും ചേര്‍ന്നാലപിച്ച ചിത്രത്തിലെ മനോഹരമായൊരു ഗാനം ശ്രദ്ധേയമാവുകയാണ്. മെജോ ജോസഫാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

ടേക്ക് വണ്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ഷിബു ദേവദത്തും സുജീഷ് കോലോത്തൊടിയുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ മനോഹരമായൊരു ഗാനമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.