ചോദ്യം ചെയ്യലിന് 19 ന് ഹാജരാകാന്‍ ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ്

കൊച്ചി: കന്യാസ്ത്രീ നൽകിയ ബലാത്സംഗ പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ജലന്തർ ബിഷപ്പിനു പൊലീസ് നോട്ടീസ് നൽകി. കേസിന്റെ ഇതുവരെയുള്ള പുരോഗതി വിലയിരുത്താനായി ഇന്ന് അവലോകന യോഗം ചേര്‍ന്നു. അന്വേഷണം ശരിയായ ദിശയില്‍ പുരോഗമിക്കുകയാണന്ന് ഐ.ജി വിജയ് സാക്കറേ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
കേസില്‍ തെളിവുകളെല്ലാം ശേഖരിച്ച് വരികയാണ്. സംഭവത്തിന്‍റെ കാലപ്പഴക്കവും മൊഴികളിലെ വൈരുദ്ധ്യവുമാണ് കേസിന്‍റെ നടപടിക്രമങ്ങള്‍ വൈകുന്നതിന് കാരണം. ബിഷപ്പിന്റെ അറസ്റ്റിൽ കാലതാമസം ഉണ്ടായത് സംബന്ധിച്ച് ഹൈക്കോടതീയിൽ നാളെ വിശദീകരണം നൽകുമെന്നും ഐ ജി വിജയ് സാക്കറെ പറഞ്ഞു.
19 ന് ഹാജരാകുന്ന ബിഷപ്പിനെ വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്‍റെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യുന്നത്. മൊഴികളിലെ വൈരുദ്ധ്യം തീര്‍ക്കാന്‍ വീണ്ടും കന്യാസ്ത്രീയുടെ മൊഴിയെടുക്കും.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു