പത്തനംതിട്ടയിൽ നേരിയ ഭൂചലനം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിവധ ഭാഗങ്ങളിൽ രാവിലെ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 10.30ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. അടൂരിലും പന്തളത്തും ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. അടൂരിനടുത്ത് പള്ളിക്കൽ പഞ്ചായത്ത്, പഴകുളം, പുള്ളിപ്പാറ, കോല മല മേഖലകളിലും ചലനം അനുഭവപ്പെട്ടു. പല ഭാഗത്തും വീടുകളുടെ ഭിത്തികള്‍ വീണ്ടു കീറിയിട്ടുണ്ട്.

മഹാപ്രളയത്തിനു ശേഷം പ്രകൃതിയിൽ നിരവധി മാറ്റങ്ങളാണ് ജില്ലയുടെ വിവിധ മേഖലകളിൽ കണ്ടുവരുന്നത്. ഭൂചലനംകൂടി അനുഭവപ്പെട്ടതോടെ ജനങ്ങളിൽ കൂടുതൽ പരിഭ്രാന്തിക്ക്   ഇത്  ഇടയാക്കിയിട്ടുണ്ട്. ഭൂമിക്കടിയില്‍ നിന്നും ശക്തമായ മുഴക്കം കേട്ടതായി പ്രദേശവാസികള്‍ പറയുന്നു. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രകമ്പനമാകാം ഇതെന്നാണ്‌ വിദഗ്ദ്ധരുടെ നിഗമനം.