ഏലം വില സർവകാല റെക്കോഡിൽ

കർഷകർക്ക് പ്രതീക്ഷയേകി ഏലം വില കിലോഗ്രാമിന് 2000 മുകളിലെത്തി. ഏലക്ക യുടെ വില സർവകാല റെക്കോഡായ 1948 പിന്നിട്ട് 22 27 രൂപയിലെത്തി. ഇടുക്കിയിലെ സ്പൈസസ് പാർക്കിൽ കഴിഞ്ഞ ദിവസം നടന്ന ഇലേലത്തിലാണ് ഏലക്ക യുടെ വിപണിയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായ 22 27 രൂപ കിലോഗ്രാമിന് ലഭിചത്.ഗുണനിലവാരത്തിലും നിറത്തിലും വലിപത്തിലും മുന്നിൽ നിന്ന ഏലക്ക ക്കാണ് റെക്കോഡ് വില ലഭി ച ത്.
ഹൈറേഞ്ചിലെ പ്രാദേശിക വിപണികളിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ ശരാശരി വിലയിൽ 300 രൂപ മുതൽ 600 രൂപ വരെ വർധനവുണ്ടായി. പ്രളയക്കെടുതി ഏല ചെടികൾക്ക് കനത്ത നാശം വരുത്തുകയും അഴുകൽ രോഗബാധ ഉൽപാദനത്തെ ബാധിക്കുകയും ചെയ്തതോടെ ഉൽപാദനത്തിൽ 65 ശതമാനത്തിന്റെ കുറവുണ്ടായതാണ് വില കുത്തനെ ഉയരാൻ കാരണം. നിലവിൽ അന്തരീക്ഷത്തിലുണ്ടായ ചൂട് ഉൽപാദനം വീണ്ടും കുറയാൻ ഇടയാക്കുമെന്ന സൂചനകളും ഏലത്തിന്റെ ഡിമാന്റുയർത്തി. നവംബറിലെ ദീപാവലി സീസൺ മുന്നിൽ കണ്ട് ഉത്തരേന്ത്യൻ വ്യാപാരികളും ഇടനിലക്കാരും വിപണികളിൽ മത്സരിക്കാൻ തുടങ്ങിയതും വില ഉയരാൻ മറ്റൊരു പ്രധാന കാരണം കുടിയായി. ഈ വർഷം ഇതിന് മുമ്പ് ലഭിച ഉയർന്ന വില കിലോഗ്രാമിന് 1609 രൂപയാണ് ഏലത്തിന്റെ ഈ വില വർധന നീണ്ടു നിൽക്കുമെന്നാണ്‌ വിപണികൾ നൽകുന്ന സൂചനട