കന്യാസ്ത്രീയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.

 

കൊല്ലം: പത്തനാപുരത്ത് കന്യാസ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. കോണ്‍വെന്‍റിലെ കിണറ്റിലാണ് ദുരൂഹസാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയത്.  സെന്‍റ് സ്റ്റീഫന്‍ കോളേജിലെ അധ്യാപികയായ സിസ്റ്റർ സൂസന്‍റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. പത്തനാപുരം മൗണ്ട് താബൂർ ദേറ കോൺവെന്‍റിലാണ് സംഭവം.