‘മുതുക്’ ചവിട്ടുപടിയാക്കിയ ജെയ്സലിന് മഹീന്ദ്രയുടെ ‘മറാസോ’ കാര്‍ സമ്മാനം

കോഴിക്കോട്: പ്രളയക്കെടുതിയിൽ സ്ത്രീകളെ ബോട്ടില്‍ കയറ്റാന്‍ തന്റെ മുതുക് ചവിട്ട് പടിയാക്കി നല്കിയ ജെയ്സലിന് മഹീന്ദ്രയുടെ സ്നേഹോപഹാരം. മഹീന്ദ്രയുടെ ഏറ്റവും പുതിയ കാറായ മറാസോ ജെയ്സലിന് സമ്മാനമായി നല്‍കിക്കൊണ്ടാണ് പുറത്തിറക്കിയത് .
കോഴിക്കോട് നടന്ന ചടങ്ങില്‍ എക്സൈസ് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന് കാറിന്റെ താക്കോല്‍ ജയ്സലിന് കൈമാറി. വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയും വിതരണക്കാരായ ഇറാം മോട്ടോഴ്സും കാര്‍ സമ്മാനമായി നല്കാന് തീരുമാനിക്കുകയായിരുന്നു. ഇറാം ഗ്രൂപ്പ് ചെയര്മാന് ആന്റ് മാനേജിംഗ് ഡയറക്ടര്‍ സിദ്ധീഖ് അഹമ്മദ്, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, കളക്ടര്‍ യു.വി ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇനിയും രക്ഷാപ്രവര്‍ത്തനത്തിന് പോകുമ്പോള്‍ ഈ വാഹനം ഉപയോഗിക്കാനാണ് തീരുമാനമെന്ന് ജെയ്സല്‍ പറഞ്ഞു.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു