പി.കെ.ശശിക്കെതിരായ പരാതിയിൽ നടപടി വൈകിയത് പ്രളയം കാരണമെന്ന് മന്ത്രി എ.കെ.ബാലൻ

പാലക്കാട്: സിപിഎം എംഎൽഎ പി.കെ.ശശിക്കെതിരായ പരാതിയിൽ നടപടി വൈകിയത് പ്രളയം കാരണമാണെന്ന് മന്ത്രി എ.കെ.ബാലൻ. ഇത്തരം പരാതികളിൽ ആരെയും രക്ഷിച്ച ചരിത്രം പാർട്ടിക്കില്ല സംഘടനാപരമായി അന്വേഷിക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. പരാതിക്കാരിയുടെ ഏതു നടപടിക്കും സർക്കാരും പാർട്ടിയും ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പി.കെ ശശിക്കെതിരായ പരാതി പാർട്ടി പൂഴ്ത്തിയെന്ന ശക്തമായ ആരോപണം പുറത്തുവന്നതിനിടെയാണ് വിചിത്ര ആരോപണവുമായി മന്ത്രി ബാലൻ രംഗത്ത് വന്നിരിക്കുന്നത്. ശശിക്കെതെരെ നടപടി ആവശ്യപ്പെട്ട് വി.എസ് അടക്കമുള്ള ഒരുവിഭാഗം നേതാക്കൾ ശക്തമായി രംത്തുണ്ട്. പരാതിയിൽ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യാ പാർട്ടിക്ക് ബോധ്യപെട്ടതോടെ അച്ചടക്ക നടപടിയിലേക്ക് നീങ്ങുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.