എലിപ്പനി പ്രതിരോധത്തിനെതിരെ പ്രചാരണം; ജേക്കബ്ബ് വടക്കഞ്ചേരി അറസ്റ്റില്‍

കൊച്ചി: എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രചാരണം നടത്തിയതിന് ജേക്കബ്ബ് വടക്കഞ്ചേരിയെ പൊലീസ് അറസ്റ്റുചെയ്തു.  ജേക്കബ് വടക്കഞ്ചേരിക്കെതിരെ ആരോഗ്യമന്ത്രി കെ കെ ശൈലജ ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു. ആരോഗ്യവകുപ്പ് എലിപ്പനി പ്രതിരോധത്തിനായി കഴിക്കാന്‍ നിര്‍ദ്ദേശിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഡോക്സിസൈക്ലിനെതിരെ വടക്കഞ്ചേരി പ്രചരണം നടത്തിയിരുന്നു. ഡോക്സിസൈക്ലിന്‍ ആന്റിബയോട്ടിക് മരുന്നാണെന്നും, ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്നാണ് ലോകാരോഗ്യസംഘടനയടക്കം നിര്‍ദ്ദേശിക്കുന്നതെന്നും വടക്കാഞ്ചേരി ലൈവ് വീഡിയോയില്‍ പറയുന്നു.

മറ്റു കെമിക്കലുകളും ഭക്ഷ്യവസ്തുക്കളുമായി ഡോക്സിസൈക്ലിന്‍ പ്രതിപ്രവര്‍ത്തനം നടത്തുകയും, ഇന്നല്ലെങ്കില്‍ നാളെ അതിന്റെ ദൂഷ്യവശങ്ങള്‍ മരുന്നു കഴിക്കുന്നയാളെ രോഗിയാക്കി മാറ്റുമെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ചമ്പക്കരയുള്ള ജേക്കബിന്റെ ഓഫീസിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.