ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ്: സഭയ്ക്കെതിരേ ശക്തമായ പ്രതിഷേധവുമായി കന്യാസ്ത്രീകള്‍

കൊച്ചി: ജലന്ധര്‍ ബിഷപ്പ്ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ സഭയ്ക്കും സര്‍ക്കാരിനുമെതിരേ ശക്തമായ പ്രതിഷേധവുമായി കന്യാസ്ത്രീകള്‍. പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ സഹായിക്കാന്‍ സഭയും സര്‍ക്കാരും ഒന്നും ചെയ്തില്ലെന്ന് അവർ  ആരോപിച്ചു. ജലന്ധർ കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റു വൈകുന്നതിൽ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ സത്യാഗ്രഹ  സമരത്തിനിടെയാണ് കന്യാസത്രീകള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.  എറണാകുളം ഹൈക്കോടതി ജംഗ്ഷനിലാണ് സമരം. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും പ്രതിഷേധ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.