രാഹുലിന്റെ കൈലാസത്തിലെ ചിത്രം ഫോട്ടോഷോപ്പോ?

ഡൽഹി: കൈലാസത്തിൽ രാഹുൽഗാന്ധി സഹതീർഥാടകർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ട്വീറ്ററിൽ പങ്കുവച്ചതിന് തൊട്ടുപിന്നാലെ ചിത്രം ഫോട്ടോഷോപ്പാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് രംഗത്തെത്തി. സഹതീർഥാടകനൊപ്പം ഊന്നുവടി പിടിച്ചുനിൽക്കുന്ന രാഹുലിന്റെ ചിത്രത്തിലാണ് കേന്ദ്രമന്ത്രിയുടെ സംശയം.ഊന്നുവടിയുടെ നിഴൽ ചിത്രത്തിൽ പതിഞ്ഞിട്ടില്ലെന്നും ഇത് കൃത്രിമമാണെന്നും മന്ത്രി ആരോപിച്ചു.
കഴിഞ്ഞമാസം 31നാണ് രാഹുൽഗാന്ധി കൈലാസ തീർഥാടനത്തിന് പുറപ്പെട്ടത്. ഇവിടെ വെറുപ്പില്ല എന്ന അടിക്കുറിപ്പോടെ മാനസരോവർ തടാകത്തിന്റെ ഫോട്ടോ രാഹുൽ നേരത്തെ പങ്കുവച്ചിരുന്നു. ഗുജറാത്തിൽ നിന്നുള്ള 20 അംഗ സംഘത്തിനൊപ്പമാണ് യാത്ര. കഴിഞ്ഞ ഏപ്രിലിൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിമാനയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ നിന്ന് രാഹുൽ കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നു. ഇതിന് ശേഷം താൻ ശിവഭക്തനാണെന്നും നന്ദിസൂചകമായി കൈലാസ യാത്ര നടത്തുമെന്നും രാഹുൽ അറിയിച്ചിരുന്നു.
-
You may also like
-
യു.എ.പി.എ കേസ്: സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി
-
കീടനാശിനി ശ്വസിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
-
മലപ്പുറത്ത് നിന്ന് നിസാമുദ്ദീൻ എക്സ്പ്രസില്‍ കയറിയ പാമ്പിനെ മുംബൈയിൽ വെച്ച് പിടികൂടി
-
മിരാഭായ് ചാനുവിന് ചരിത്ര സ്വർണം; കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട
-
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തിൽ വെങ്കലം നേടി ഗുരുരാജ പൂജാരി
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും