‘മാംഗല്യം തന്തുനാനേന’യുടെ ടീസറിന് മികച്ച പ്രതികരണം

കുടുംബ പശ്ചാത്തലത്തിലൊരുങ്ങുന്ന കോമഡി എന്റർടെയ്‌നറാണ് ‘മാംഗല്യം തന്തുനാനേന’. കുടുംബജീവിതത്തിൽ പണം കൈകാര്യം ചെയ്യുന്നതിന്റെ പ്രാധാന്യം നർമത്തിന്റെ ഭാഷയിലൂടെ പറയുകയാണ് മാംഗല്യം തന്തുനാനേനാ. റോയ് എന്ന കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്റേത്. റോയിയുടെ ഭാര്യാ ക്ലാരയെ നിമിഷ അവതരിപ്പിക്കുന്നു.
ശാന്തികൃഷ്ണ, ഹരീഷ് കണാരൻ, അലൻസിയർ, വിജയരാഘവൻ, എസ്.കെ. മിനി, സലിംകുമാർ, സുനിൽ സുഗത, അശോകൻ, മാമുക്കോയ, സൗബിൻ ഷാഹിർ, ഡോ. റോണി, ലിയോണ, കൊച്ചുപ്രേമൻ തുടങ്ങിയവരും അണിനിരക്കുന്നു.
സയനോര ഫിലിപ്പ്, രേവാ, അസിം റോഷൻ, എസ്. ശങ്കർസ് എന്നിവർ ചേർന്ന് സംഗീതമൊരുക്കിയിരിക്കുന്നു. അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രാഹകൻ. എഡിറ്റർ ക്രിസ്റ്റി സെബാസ്റ്റ്യൻ. ചിത്രം ഈ മാസം 20ന് തിയറ്ററുകളിലെത്തും
-
You may also like
-
പുതുവത്സരാഘോഷത്തിന് ഇത്തവണയും പാപ്പാഞ്ഞിയില്ല
-
എല്ലാവരുടേയും ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും ആരോഗ്യവും ഉണ്ടാകട്ടെ; നവരാത്രി ആശംസകൾ നേർന്ന് പ്രധാനമന്ത്രി
-
ഇന്ന് ശ്രീകൃഷ്ണ ജയന്തി; പതിനായിരം കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ നടക്കും
-
മഴമിഴി മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിങ്ങിന് തുടക്കമായി; ആദ്യ ദിനത്തില്‍ മോഹിനിയാട്ടവും ഒപ്പനയും മുള സംഗീതവും
-
ഇന്ന് ഉത്രാടം; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാടും നഗരവും
-
ഇത്തവണ ഓണാഘോഷം വെര്‍ച്വല്‍ ആയി നടത്തും: മന്ത്രി മുഹമ്മദ് റിയാസ്