ഡച്ച്‌ ഫുട്ബോളിലെ ഇതിഹാസം വെസ്ലി സ്നൈഡര്‍ വിരമിച്ചു

ഡച്ച്‌ ഫുട്ബോളിലെ ഇതിഹാസങ്ങളിലൊരാളായ വെസ്ലി സ്നൈഡര്‍ കളിക്കളത്തോട് വിട പറഞ്ഞു. മുമ്പേങ്ങുമില്ലാത്ത വിധം ഡച്ച്‌ ഫുട്ബോള്‍ പ്രതിസന്ധിയുടെ നടുവില്‍ നില്‍ക്കുമ്പോയാണ് മുപ്പത്തിമൂന്നുകാരനായ സ്നൈഡര്‍ കളംവിടാന്‍ തിരുമാനിച്ചിരിക്കുന്നത്.

ഡച്ച്‌ ഫുട്ബോള്‍ കണ്ട എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് സ്നൈഡര്‍. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറുടെ സ്ഥാനത്ത് റൂഡ് ഗുള്ളിറ്റിന് ശേഷം ഏറ്റവും കൂടുതല്‍ തിളങ്ങിയ ഡച്ച്‌ താരവും സ്നൈഡറായിരുന്നു. 2003-ല്‍ ആദ്യമായി ഡച്ച്‌ കുപ്പായമണിഞ്ഞ സ്നൈഡര്‍ രാജ്യത്തിനു വേണ്ടി 133 തവണ ജെഴ്സി അണിഞ്ഞിട്ടുണ്ട്.

അജാക്സ് ആംസ്റ്റര്‍ഡാമിന്റെ അക്കാദമിയിലൂടെ പ്രൊഫഷണല്‍ ഫുട്ബോളിലെത്തിയ സ്നൈഡര്‍ 2007-ല്‍ റയല്‍ മാഡ്രിഡിലെത്തി. 2009-ല്‍ ഇന്റര്‍മിലാനിലേക്ക് മാറിയ താരം അവര്‍ക്കൊപ്പം സീരി എ, ചാബ്യന്‍സ് ലീഗ്  കിരീങ്ങളും നേടിയിട്ടുണ്ട്. 2010-ലോകകപ്പില്‍ ഫൈനല്‍ വരെ എത്തിയ ഡച്ച്‌ ടീമില്‍ നിര്‍ണായക ഘടകവുമായിരുന്നു. 2014-ല്‍ സെമിയില്‍ എത്തിയ ടീമിലും അംഗമായിരുന്നു.

റോബിന്‍ വാന്‍പേഴ്സി, ആര്യന്‍ റോബന്‍ എന്നിവര്‍ക്കൊപ്പം ഡച്ച്‌ ഫുട്ബോളിന്റെ പ്രതാപകാലത്ത് കളിച്ച താരം വിടവാങ്ങുമ്പോള്‍  ഓറഞ്ചു പടയ്ക്ക് അത് തീരാ നഷ്ടമാകും.