പികെ ശശിക്കെതിരെ പരാതി കിട്ടിയ ഉടൻ നടപടി തുടങ്ങി: ബൃന്ദ കാരാട്ട്

ഡൽഹി: പികെ ശശിക്കെതിരെ പരാതി കിട്ടിയ ഉടൻ നടപടി തുടങ്ങിയെന്ന് പിബി അംഗം ബൃന്ദ കാരാട്ട്. വനിതാ നേതാവ്‌  പാര്‍ട്ടിക്ക് പരാതി നല്‍കിയത് പാര്‍ട്ടി അന്വേഷിക്കാനാണ്. പൊലിസിനെ സമീപിക്കുകയാണെങ്കിൽ പാർട്ടി പൂർണ്ണ പിന്തുണ നൽകുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമം പാർട്ടി വച്ചുപൊറുപ്പിക്കില്ല. സത്രീകള്‍ക്കെതിരായ ഏത് തരത്തിലുള്ള അതിക്രമങ്ങളും തടയാനുള്ള ഉത്തരവാദിത്തം പാര്‍ട്ടിക്കുണ്ടന്നും ബൃന്ദ കാരാട്ട് പറഞ്ഞു.