ഗൾഫിൽ നിന്നും നാട്ടിലേക്ക് അയക്കുന്ന പണത്തിൽ ഗണ്യമായ വർധന

ദബായ്‌: ഇന്ത്യൻ രൂപ ചരിത്രത്തിൽ ഇല്ലാത്ത തിരിച്ചടി നേരിട്ടതോടെ ഗൾഫ്
കറൻസികൾക്ക് മികച്ച വിനമയ മൂല്യമാണിപ്പോൾ ലഭിക്കുന്നത്. ഇത് യു.എ.ഇ ഉൾപ്പെടെ ഗൾഫ് നാടുകളിൽ നിന്ന് നാട്ടിലേക്ക് അയക്കുന്ന പണത്തിൽ ഗണ്യമായ വർധനക്ക് ഇടയാക്കിയിട്ടുണ്ട്. ഇൗ മാസം ഇന്ത്യയിലേക്ക് അയച്ച പണത്തിൽ മുപ്പത് ശതമാനത്തിലേറെ വർധനയുണ്ടെന്നാണ് കണക്കുകൾ വ്യക് തമാക്കുന്നത്

ഉയർന്ന പലിശക്ക് പണം വാങ്ങി നാട്ടിലേക്ക് അയക്കുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്‌. ദിർഹമിന് ഇരുപത് രൂപയും മറികടന്നേക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ വലിയ തിരക്കാണ് ഇപ്പോൾ പണമിടപാട് സ്ഥാപനങ്ങളിൽ അനുഭവപ്പെടുന്നത്‌.