കു​ടി​ക്കാ​ന്‍ കൊ​ള്ളി​ല്ല; 59 ടാ​ങ്ക് വെ​ള്ളം റെ​യി​ല്‍​വേ മ​ട​ക്കി അ​യ​യ്ക്കും

തിരുവല്ല: കു​ടി​ക്കാ​ന്‍ പ​ര്യാ​പ്ത​മ​ല്ലെ​ന്നു ജ​ല അ​ഥോ​റി​റ്റി​യു​ടെ പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് ചെ​ന്നൈ​യി​ല്‍ നി​ന്ന് തി​രു​വ​ല്ല റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച 59 ടാ​ങ്ക് വെ​ള്ളം മ​ട​ക്കി അ​യ​യ്ക്കു​മെ​ന്ന് സ്‌​റ്റേ​ഷ​ന്‍ മാ​നേ​ജ​ര്‍ ഷാ​ജി അ​റി​യി​ച്ചു. 5000 ലി​റ്റ​റി​ന്‍റെ 54 ടാ​ങ്കും 10,000 ലി​റ്റ​റി​ന്‍റെ അ​ഞ്ചു ടാ​ങ്കും വെ​ള്ള​മാ​ണ് തി​രു​വ​ല്ല റെ​യി​ല്‍​വേ സ്റ്റ​ഷ​നി​ല്‍ എ​ത്തി​ച്ചി​ട്ടു​ള്ള​ത്. എ​ന്‍​ജി​ന്‍, പോ​കു​ന്ന​തി​നു​ള്ള അ​നു​മ​തി എ​ന്നി​വ​യ്‌​ക്കൊ​പ്പം ലോ​ക്കോ​പൈ​ല​റ്റ്, അ​സി​സ്റ്റ​ന്‍റ്, ഗാ​ര്‍​ഡ് എ​ന്നി​വ​രെ ല​ഭ്യ​മാ​കാ​ത്ത​തി​നാ​ലാ​ണ് വെ​ള്ളം മ​ട​ക്കി അ​യ​യ്ക്കു​ന്ന​തു വൈ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു