പ്രളയശേഷം മിക്ക ഡാമുകളുടെയും സംഭരണ ശേഷി കുറഞ്ഞുവെന്ന് സി.എൻ.രാമചന്ദ്രൻ നായർ

തൃശൂര്‍: പ്രളയതേതിനുശേഷം കേരളത്തിലെ ഡാമുകളുടെ സംഭരണ ശേഷി കുറഞ്ഞുവെന്ന് കേരള ഡാം സേഫ്റ്റി അതോറിറ്റി ചെയർമാൻ ജസ്ററിസ് സി.എൻ.രാമചന്ദ്രൻ നായർ. ഡാമുകളിൽ മണ്ണ് കെട്ടിക്കിടക്കുകയാണ്. ഇവ ഡ്രഡ്ജ് ചെയ്യണമെന്നും അദ്ദേഹം  പറഞ്ഞു.  പ്രളയത്തിന്റെ ഉത്തരവാദിയെച്ചൊല്ലിയുള്ള ചർച്ച അർത്ഥശൂന്യമാണെന്ന്പ്രകൃതി ദുരന്തത്തെ അങ്ങനെത്തന്നെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂർ സാഹിത്യ അക്കാദമിയിൽ മലയാളി സാംസ്കാരിക ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജസ്. സി.എൻ.രാമചന്ദ്രൻ നായർ.

നഗരരൂപീകരണത്തിലും കൃത്യമായ ആസൂത്രണം വേണം. ഭാവിയെ രൂപപ്പെടുന്നതിലായിരിക്കണം കേരളത്തിന്റെ ഇനിയുള്ള ശ്രദ്ധ. കൃഷിയിടങ്ങളിൽ മേൽമണ്ണ് ഒലിച്ച് പോയത് കാർഷിക മേഖലയ്ക്ക് വലിയ തിരിച്ചടിയാണ്. ഇതിന് പരിഹാരം കാണണമെന്നും അദ്ദേഹം  പറഞ്ഞു.