എലിപ്പനി ഇന്ന് രണ്ട് മരണം

തിരുവനന്തപുരം: എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് രണ്ടുപേർ മരിച്ചു. രോഗം സ്ഥിരീകരിച്ചത് 64 പേർക്കാണ്. രോഗ ലക്ഷണങ്ങളോടെ ഇന്ന് 142 പേരാണ് ചികിത്സ തേടിയത്.

എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിൻ മരുന്ന് കിട്ടാത്ത പ്രദേശങ്ങളിലുള്ളവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ അറിയിച്ചു. മരുന്ന് ആവശ്യം അനുസരിച്ച് എത്തിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.