അണികളെ ഇറക്കി അഴിഗിരിയുടെ ശക്തിപ്രകടനം

ചെന്നൈ: ചെന്നൈയിൽ അഴിഗിരി അണികളെ ഇറക്കി ശക്തിപ്രകടനം നടത്തി. കരുണാനിധിയുടെ മരണാനന്തരം ഡിഎംകെയിൽ തിരിച്ചെത്താൻ ശ്രമിക്കുന്നതിനിടെയാണ് ശക്തി പ്രകടനം.
ഏതാണ്ട് 8000 പേരാണ് കരുണാനിധി സമാധിയിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ എന്ന പേരിൽ വിളിച്ചു ചേർത്ത റാലിയിൽ എത്തിയത്. അഴഗിരിയുടെ സ്വന്തം തട്ടകമായ മധുരയിൽ നിന്നാണ് കൂടുതൽ പേർ എത്തിയത്.
അഴഗിരിയെ പ്രശംസിച്ചു കൊണ്ട് റാലിയിൽ മുദ്രാവാക്യങ്ങൾ മുഴങ്ങി. അഴഗിരി തന്നെ ഡിഎംകെയിലേക്ക് തിരിച്ചെടുക്കണമെന്നും സ്റ്റാലിനെ നേതാവായി അംഗീകരിക്കാൻ തയ്യാറാണെന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഡിഎംകെ റാലിയെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായില്ല. പാർട്ടി അധ്യക്ഷൻ എം.കെ.സ്റ്റാലിൻ പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ എത്തി പ്രവർത്തകരേയും പൊതുജനങ്ങളേയും കണ്ടു. അഴഗിരിയെ ചെന്നൈ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയ ഡിഎംകെ എരിയാ സെക്രട്ടറിയെ പാർട്ടിയിൽ നിന്നും പുറത്താക്കി.
-
You may also like
-
യു.എ.പി.എ കേസ്: സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി
-
കീടനാശിനി ശ്വസിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
-
മലപ്പുറത്ത് നിന്ന് നിസാമുദ്ദീൻ എക്സ്പ്രസില്‍ കയറിയ പാമ്പിനെ മുംബൈയിൽ വെച്ച് പിടികൂടി
-
മിരാഭായ് ചാനുവിന് ചരിത്ര സ്വർണം; കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട
-
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തിൽ വെങ്കലം നേടി ഗുരുരാജ പൂജാരി
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും