പി.കെ ശശി എൽഎയ്‌ക്കെതിരായ പരാതി ലഭിച്ചില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

തിരുവനന്തപുരം: വനിതാ കമ്മീഷന് പി.കെ ശശി എൽഎയ്‌ക്കെതിരായ പരാതി ലഭിച്ചിട്ടില്ലെന്ന് അധ്യക്ഷ എം.സി ജോസഫൈൻ. അതുകൊണ്ട് കമ്മീഷനു നടപടിയെടുക്കാനാകില്ല. പാർട്ടിക്ക് ലഭിച്ച പരാതി പൊലീസിന് കൈമാറണമോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ തിരുവനന്തപുരത്ത് പറഞ്ഞു.
കേന്ദ്ര നേതൃത്വത്തെ വനിത ഡിവൈഎഫ്‌ഐ നേതാവ് കഴിഞ്ഞ മാസം 14-നാണ് ഷൊർണൂർ എംഎൽഎ പികെ ശശിക്കെതിരെ പരാതിയുമായി സമീപിച്ചത്. പരാതിയിൽ ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് തന്നെ അപമാനിച്ചുവെന്നും പിന്നീട് നിരന്തരം ടെലിഫോണിലൂടെ ശല്ല്യപ്പെടുത്തിയതായും പറയുന്നു. പരാതിക്കൊപ്പം ടെലിഫോൺ വിളികളുടെ രേഖകളും നൽകി. തന്‌റെ പക്കൽ സംഭാഷണങ്ങളുടെ ക്‌ളിപ്പ് കയ്യിലുണ്ടെന്നും, സംഭവം പുറത്തുവരും എന്നതായതോടെ പണം നൽകി ഒതുക്കാൻ ശ്രമിച്ചെന്നും പരാതിക്കാരി നേതൃത്വത്തെ അറിയിച്ചു.
പിബിയിൽ ബൃന്ദകാരാട്ടിന് പരാതി അയച്ചിട്ടും നടപടിയുണ്ടാകാത്തതിനാൽ ഇന്നലെ ജന.സെക്രട്ടറി സീതാറാം യെച്ചൂരിയെ സമീപിക്കുകയായിരുന്നു. ജില്ലാ നേതാക്കളോട് പരാതിപ്പെട്ടപ്പോൾ നടപടി സ്വീകരിക്കന്നതിനു
പകരം എം.എൽ.എയിൽ നിന്ന് മാറിനടക്കാനുള്ള ഉപദേശമാണ് ലഭിച്ചത്. പിന്നീട് മുഖ്യമന്ത്രി ഉൾപ്പടെ സംസ്ഥാനത്ത് നേതാക്കൾക്ക് പരാതി അയച്ചതിലും നടപടി ഉണ്ടായില്ല.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു