സൗദിയില്‍ മത്സ്യബന്ധന മേഖലയിലും സ്വദേശിവല്‍ക്കരണം

റിയാദ്: സൗദിയില്‍ നടപ്പിലാക്കി വരുന്ന സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി മത്സ്യബന്ധനത്തിന് പോകുന്ന ഓരോ ബോട്ടുകളിലും കുറഞ്ഞത് ഒരു സ്വദേശിയെങ്കിലും ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശം. സെപ്റ്റംബര്‍ 30 മുതലാണ് നിയമം നിലവില്‍ വരുന്നത്.  സ്വദേശി ജീവനക്കാരില്ലാത്ത ബോട്ടുകളെ സെപ്റ്റംബര്‍ മുപ്പത് മുതല്‍ കടലില്‍ ഇറങ്ങാന്‍ വിലക്കും. ഇത്തരത്തില്‍ സ്വദേശി ജീവനക്കാരില്ലാത്ത ബോട്ടുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ബോട്ടുടമകള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

സൗദിയിൽ  മത്സ്യബന്ധന മേഖലയിൽ ജോലിയെടുക്കുന്ന ഭൂരിഭാഗം തൊഴിലാളികളും
മലയാളികളും തമിഴ്‌നാട് സ്വദേശികളുമാണ്. സൗദി സർക്കാരിന്റെ ഈ നീക്കം പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. പാരമ്പര്യമായി മത്സ്യബന്ധനം നടത്തിവന്ന ഒരു ചെറു വിഭാഗം സൗദി പൗരൻമാർ മാത്രമാണ്‌ ഈ മേഖലയില്‍ ജോലി ചെയ്യുന്നത്.