പ്രളയക്കെടുതി:സ്കൂള്‍ യുവജനോത്സവം അടക്കമുള്ള എല്ലാ ആഘോഷ പരിപാടികളും സര്‍ക്കാര്‍ റദ്ദാക്കി

തിരുവനന്തപുരം: പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ അടുത്ത ഒരു വര്‍ഷം നടത്താനിരുന്ന എല്ലാ ആഘോഷ-സാംസ്കാരിക പരിപാടികളും റദ്ദാക്കി പ്രിന്‍സിപ്പള്‍ സെക്രട്ടറി  ഉത്തരവിറക്കി. ഈ പരിപാടികള്‍ക്കായി മാറ്റി വച്ച തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാന സ്കൂള്‍ യുവജനോത്സവം, തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേള, വിനോദസഞ്ചാരവകുപ്പിന്‍റേതടക്കം എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്