കുന്നാർ ഡാം നികന്നു, സന്നിധാനത്ത് കടുത്ത കുടിവെള്ളക്ഷാമം

പത്തനംതിട്ട: ശബരിമലയിൽ ശുദ്ധജലമെത്തിക്കുന്ന കുന്നാർ ഡാം പ്രളയത്തിൽ നികന്നു. എക്കലും മണലും വന്ന് നികന്നതോടെ വെള്ളം പുറത്തേക്കൊഴുകി വെള്ളംപാഴാകുകയാണ്. ഇതോടെ സന്നിധാനത്ത് ഇനി കടുത്ത ശുദ്ധജല ക്ഷാമം ആയിരിക്കും നേരിടാൻ പോകുന്നത്.

സന്നിധാനത്ത് നിന്നും ഏഴ് കിലോമീറ്റർ അകലെയാണ് കുന്നാർ ഡാം സ്ഥിതി ചെയ്യുന്നത്. കൊടും വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നതുകൊണ്ടുതന്നെ ഡാമിന്റെ നവീകരണം ഏറെശ്രമകരമായിരിക്കും. തീർത്ഥാടനത്തനം ആരംഭിക്കാൻ രണ്ടരം മാസം മാത്രമാണ് ഇനി ബാക്കിയുള്ളത്. അതിനുമുന്നേ ഡാം പൂർവസ്ഥിതിയിൽ ആക്കേണ്ടതുണ്ട്‌. പ്രതിദിനം 25ലക്ഷം ലിറ്റർ കുടിവെള്ളമാണ് കുന്നാർ അണക്കെട്ടിൽ നിന്നും സന്നിധാനത്ത് എത്തുന്നത്.