എലിപ്പനി മരണം 67 ആയി; കടുത്ത ജാഗ്രതയില്‍ ആരോഗ്യ വകുപ്പ്

കോഴിക്കോട്:  ആഗസ്റ്റ് ഒന്നു മുതല്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 67 ആയി . ഇതില്‍ 12 പേര്‍ക്ക് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി രോഗലക്ഷണങ്ങളോട് ചികിത്സയിലായിരുന്നവരാണ് ബാക്കിയുള്ള 54 പേര്‍ .  372 പേര്‍ക്ക് എലിപ്പനി ഈകാലയളവില്‍ സ്ഥിരീകരിച്ചു. 842 പേര്‍ എലിപ്പനി ലക്ഷണങ്ങളോട് ചികിത്സയില്‍ കഴിയുന്നു. കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ മരണം. 19 പേര്‍ മരണപ്പെട്ടു. ഇതില്‍ ഏഴ് പേര്‍ക്ക് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചപ്പോള്‍12 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

അടുത്ത മൂന്നാഴ്ച കാലം കടുത്ത ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. എലിപ്പനി മരണങ്ങള്‍ കുടുതലായി റിപോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട് ജില്ലയിലെ പ്രഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ അടിയന്തരയോഗം ആരോഗ്യ മന്ത്രി വിളിച്ചു ചേര്‍ത്തു. കാര്യങ്ങള്‍ നിലവില്‍ നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വിശദീകരിച്ചു.