ഹനാന്റെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കും

തിരുവനന്തപുരം:  വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയില് കഴിയുന്ന ഹനാന്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. മുഖ്യമന്ത്രി ഫേസ്ബുക്ക പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നട്ടല്ലിന് ഗുരുതരമായി പരിക്കേറ്റ ഹനാനെ ശസ്ത്രക്രിയക്ക് വിധേയമാക്കും. കൊടുങ്ങല്ലൂരില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. കോഴിക്കോട് നിന്നുള്ള യാത്രയിലായിരുന്നു ഹനാന്‍.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

വാഹനാപകടത്തിൽ പരിക്കേറ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഹനാന് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനുള്ള എല്ലാ സഹായവും സർക്കാർ ലഭ്യമാക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രി അധികൃതരെ ബന്ധപ്പെട്ടിരുന്നു. സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഹനാന് നൽകണമെന്നും സർക്കാരിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്നും ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്.