യു.എ.ഇയിൽ സ്വർണവില വീണ്ടും കുറഞ്ഞു

ദുബായ് :  യു.എ.ഇ വിപണിയിൽ സ്വർണവില വീണ്ടും കുറഞ്ഞു. അമേരിക്കൻ ഡോളറിന്റെ മൂല്യം ഉയർന്നതാണ് സ്വർണവിപണിയിൽ വില കുറയാൻ കാരണം. ഡോളർ കരുത്തു പ്രാപിച്ചതോടെ ഇന്ത്യൻ രൂപയുടെ ഇടിവ് തുകരുകയാണ്.

സ്വർണം 22 കാരറ്റ് ഗ്രാമിന് 136.75 ദിർഹമാണ് ദുബായ് വിപണിയിൽ നിരക്ക്. 24 കാരറ്റ് ഗ്രാമിന് 145 ദിർഹം 75 ഫിൽസ്, 21 കാരറ്റ് ഗ്രാമിന് 130 ദിർഹം 50 ഫിൽസ്, 18 കാരറ്റ് 112 ദിർഹം എന്നിങ്ങനെയാണ് മറ്റു നിരക്കുകൾ. യു.എ.ഇയിലെ സ്വർണ്ണ വ്യാപാരസ്ഥാപനങ്ങളിൽ സ്വർണ്ണം വാങ്ങാൻ എത്തുന്നവരുടെ വലിയ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്‌.

.