മ്യാൻമറിൽ ഡാം തകർന്നു; 85 ഗ്രാമങ്ങൾ വെള്ളത്തിനടിയില്‍

മ്യാൻമറിൽ അണക്കെട്ട്  തകർന്നുണ്ടായ അപകടത്തില്‍ 85 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ബാഗോ പ്രവിശ്യയിലെ സ്വാ ഷൗങ് അണക്കെട്ടാണ് തകർന്നത്. 63000 ആളുകൾക്ക് വീടുകൾ നഷ്ടമായി. പ്രധാന റോഡുകളും ഹൈവേയും പ്രളയത്തിൽ മുങ്ങി. ദുരന്തത്തിൽ ഇതുവരെ ഒരാൾ മരിച്ചു. ആറ് പേരെ കാണാതായി.

സ്പിൽവേയിലുണ്ടായ തകരാറിനെത്തുടർന്നാണ് ഡാമിന്റെ ഒരുഭാഗം തകർന്നത്.
കനത്ത മഴയിൽ അണക്കെട്ടിലെ വെള്ളം 338.6 അടിയിലേക്ക് ഉയർന്നതാണ് സ്പിൽവേ തകരാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.